പാലക്കാട്: എച്ച്.ആർ.ഡി.സി.എസ് പാലക്കാട്, മണ്ണാർക്കാട് ഫെയ്ത്ത് ഇന്ത്യ സ്‌പെഷ്യൽ സ്‌കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഗാർഹിക പീഡനം 2005 നിയമ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. സ്‌കൂൾ സെമിനാർ ഹാളിൽ നടന്ന ചടങ്ങ് കാഞ്ഞിരപ്പുഴ പഞ്ചായത്ത് അംഗം സുധീഷ് ഉദ്ഘാടനം ചെയ്തു. എച്ച്.ആർ.ഡി.സി.എസ് പ്രസിഡന്റ് കാസിം ആലായൻ അദ്ധ്യക്ഷത വഹിച്ചു. എച്ച്.ആർ.ഡി.സി.എസ് ലീഗൽ കൗൺസിലർ അഡ്വ. പി.ജാസ്മിൻ, ആർ.ജിജിത എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഫസ്ന സ്വാഗതം പറഞ്ഞു. സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി മാലതി നന്ദി പറഞ്ഞു.