handicaped

മണ്ണാർക്കാട്: ഭിന്നശേഷി മാസാചരണത്തോടനുബന്ധിച്ചു മണ്ണാർക്കാട് നഗരസഭയിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്കായി കലാമേള സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ പ്രസീതയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം നഗരസഭ ചെയർമാൻ സി.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബാലകൃഷ്ണൻ ബാലു, ഷെഫീഖ് റഹ്മാൻ, ഹംസ കുറുവണ്ണ, മാസിത സത്താർ, നഗരസഭ കൗൺസിലർമാർ, താലൂക്ക് ആശുപത്രി ഓഡിയോളജിസ്റ്റ് അഖില തുടങ്ങിയവർ സംസാരിച്ചു. മോട്ടിവേഷൻ ട്രെയിനർ ബിലാൽ ക്ലാസ് നയിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. അങ്കണവാടി ടീച്ചർമാർ, ഹെൽപ്പർമാർ, ആശാവർക്കർമാർ, കുടുംബശ്രീ ജീവനക്കാർ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനം വിതരണം ചെയ്തു.