menstral

കേരളശേരി: പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി മെൻസ്ട്രൽ കപ്പ് വിതരണവും ആർത്തവ സുരക്ഷ സംബന്ധിച്ച് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. കേരളശ്ശേരി പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് സാമൂഹ്യ പ്രവർത്തക അഞ്ജന പദ്ധതി വിശദീകരിച്ചു. പദ്ധതി മുഖേന 190 സ്ത്രീകൾക്ക് മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു.
പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.രമ അദ്ധ്യക്ഷയായി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി.ഷാജിത, ബ്ലോക്ക് പഞ്ചായത്ത് അംഗം ബി.നന്ദിനി, പഞ്ചായത്തംഗങ്ങളായ ടി.സഞ്ജന, പി.സി.സുധ, കെ.പി.പ്രീത, ടി.ഷീല, ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ, കുടുംബശ്രീ എ.ഡി.എസ്, സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.