walayar

പാലക്കാട്: വാളയാർ കേസിൽ സംസ്ഥാന പൊലീസിന്റെ അന്വേഷണം പോലെ തന്നെ സി.ബി.ഐ അന്വേഷണവും കേരളത്തിന് അപമാനമാണെന്ന്മുൻ മന്ത്രി വി.സി.കബീർ പറഞ്ഞു. വാളയാർ കേസ് അട്ടിമറിശ്രമം തടയാൻ പാലക്കാട് കളക്ടറേറ്റിന് മുന്നിൽ നടത്തിയ ജനകീയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നീതിസമരസമിതി ചെയർമാൻ വിളയോടി വേണഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സി.ആർ.നീലകണ്ഠൻ ആമുഖ പ്രഭാഷണം നടത്തി.
വാളയാർ കുഞ്ഞുങ്ങളുടെ മാതാപിതാക്കളും സ്വന്തം പുത്രൻ നഷ്ടപ്പെട്ട റാണി എലിസബത്തും സത്യഗ്രഹത്തിൽ പങ്കെടുത്തു. യോഗത്തിൽ കൺവീനർ വാസദേവൻ, പി.കെ.രാധാകൃഷ്ണൻ, എം.സുലൈമാൻ, ശിവ രാജേഷ്, എം.മായാണ്ടി, ശശികുമാർ, ആസിയ റസാക്ക്, പാണ്ടിയോട് പ്രഭാകരൻ എന്നിവർ സംസാരിച്ചു.