
പാലക്കാട്: പെരുമാട്ടി ഗ്രാമ പഞ്ചായത്തിലെ മീനാക്ഷിപുരത്ത് നവീകരിച്ച എം.സി.എഫ് കെട്ടിടത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.സുരേഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷനന്ദിനി, മെമ്പർ വിനോദ് കുമാർ, ഐ.ആർ.ടി.സി ക്ലസ്റ്റർ കോർഡിനേറ്റർമാരായ അക്ഷയ്, അശോക്, അരുൺ, ഹരിത കർമ്മസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.