
പാലക്കാട്: ജില്ലാ ഭരണകൂടം സംസ്ഥാന ഐ.ടി മിഷന്റെയും ഇതരവകുപ്പുകളുടെയും സഹകരണത്തോടെ രണ്ടാംഘട്ട എ.ബി.സി.ഡി കാമ്പെയിൻ പുതുശ്ശേരി പഞ്ചായത്തിൽ സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന കാമ്പെയിനിൽ 59 റേഷൻ കാർഡ്, 37ആധാർ കാർഡ്, 40 വോട്ടർ ഐ.ഡി, 45 ബാങ്ക് അക്കൗണ്ട്, 20 ആളുകൾക്ക് ഡിജിറ്റൽ ലോക്കർ സേവനവും നൽകിയതായി അധികൃതർ അറിയിച്ചു.
എ.ബി.സി.ഡി (അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ) കാമ്പെയിനിൽ ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട്, വോട്ടർ ഐ.ഡി ഡിജിറ്റലൈസ്ഡ് റേഷൻ കാർഡ്, ജനനമരണ സർട്ടിഫിക്കറ്റ്, ആരോഗ്യ ഇൻഷ്വറൻസ് എന്നീ രേഖകളാണ് ലഭ്യമാക്കിയത്. പുതുശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പ്രസീദ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, എസ്.സി പ്രമോട്ടർമാർ എന്നിവർ പങ്കെടുത്തു.