award

ഒറ്റപ്പാലം: ചേറ്റൂർ ശങ്കരൻ നായർ സ്മാരക കൾച്ചറൽ ട്രസ്റ്റിന്റെ കെ.പി.എസ്.മേനോൻ സ്മാരക പുരസ്‌കാരം പിന്നണിഗായകൻ പി.ജയചന്ദ്രന് മന്ത്രി കെ.കൃഷ്ണൻകുട്ടി സമ്മാനിച്ചു. ട്രസ്റ്റ് ചെയർമാനും കവിയുമായ പി.ടി.നരേന്ദ്രമേനോൻ അദ്ധ്യക്ഷത വഹിച്ചു. നയതന്ത്രജ്ഞനായിരുന്ന വി.പി.മേനോന്റെ പ്രപൗത്രി നാരായണി ബസു കെ.പി.എസ്.മേനോൻ അനുസ്മരണ പ്രഭാഷണം നടത്തി. ആയുർവേദ ചികിത്സകൻ ഡോ.കെ.ജി.രവീന്ദ്രൻ, കെ.പ്രേംകുമാർ എം.എൽ.എ എന്നിവർ സംസാരിച്ചു.
ഈ വർഷത്തെ സി.എസ്.എൻ.നൃത്ത സംഗീതോത്സവത്തിനും ഇന്നലെ തുടക്കമായി.