odu

കൂറ്റനാട്: ഊദിന്റെ കാർഷിക വാണിജ്യ പ്രാധാന്യം കേരളത്തെ ബോധ്യപ്പെടുത്തി കൂറ്റനാട് നടന്ന രണ്ട് ദിവസത്തെ അന്താരാഷ്ട്ര സെമിനാർ സമാപിച്ചു. സുഗന്ധമരമായ ഊദ് കൃഷിയുടെ വലിയ സാധ്യതകളെ എടുത്ത് കാട്ടിയ സെമിനാർ എ.ഡബ്ല്യു.കെ റിസർച്ച് ഇന്ത്യ കഫായ് പ്രൊഡ്യൂസർ കമ്പനിയാണ് സംഘടിപ്പിച്ചത്. തായ്‌ലാന്റ്, ഫിലിപ്പൈൻസ്, യു.എ.ഇ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള ഈ രംഗത്തെ വിദഗ്ദരും ഗവേഷകരും കർഷകരും മറ്റും സെമിനാറിൽ പങ്കെടുത്തു. കേരളത്തിൽ നിന്നുള്ള നിരവധി കർഷകരും പങ്കെടുത്ത സെമിനാർ ഊദ് കൃഷിയുടെ വിപ്ലവകരമായ സാധ്യതകളെ അടയാളപ്പെടുത്തിയാണ് സമാപിച്ചത്. ഈ രംഗത്തെ ശാസ്ത്രീയ അറിവുകളും സാങ്കേതിക നേട്ടങ്ങളും ഗവേഷണ നേട്ടങ്ങളും പങ്കിട്ട സെമിനാർ ഏറെ ശ്രദ്ധേയമായതായും ഇതിന്റെ നേട്ടങ്ങൾ കേന്ദ്രകേരള സർക്കാരുകൾ ഗൗരത്തോടെ സ്വീകരിക്കണമെന്നും
എ.ഡബ്ല്യു.കെ കഫായ് കമ്പനി ചെയർമാനും സി.ഇ.ഒയുമായ ഡോ.കെ.പി.ഷംസുദ്ദീൻ കോട്ടപ്പാടം പറഞ്ഞു.
സെമിനാർ കൂടാതെ അഗർവുഡ് എക്സിബിഷൻ, കർഷകരും വിദഗ്ദരും മറ്റും ഉൾപ്പെട്ട മീറ്റിംഗ് എന്നിവയും നടന്നു. ഐ.എസ്.ആർ.ഒ റിട്ട. ഉദ്യോഗസ്ഥനും ബഹിരാകാശ ശാസ്ത്രജ്ഞനുമായ ഡോ.ടി.എൻ.സുരേഷ് കുമാർ അടക്കം പ്രമുഖർ സെമിനാറിൽ പങ്കെടുത്തു.