
പാലക്കാട്: ഭാരതീയ ദലിത് കലാസാഹിത്യ അക്കാഡമിയുടെ ഡോ.അംബേദ്കർ സാഹിത്യശ്രീ നാഷണൽ അവാർഡിന് യുവ എഴുത്തുകാരി സിത്താര ഷാനിർ അർഹയായി. ഡിസംബർ 11ന് ഡൽഹിയിൽ നടന്ന ചടങ്ങിൽ വെച്ചു കേന്ദ്ര മന്ത്രിമാരും സാമൂഹിക സാംസ്‌കാരിക നേതാക്കളും പങ്കെടുത്ത ചടങ്ങിൽ ദളിത് സാഹിത്യ അക്കാഡമി ദേശീയ പ്രസിഡന്റിൽ നിന്നും അവാർഡ് സ്വീകരിച്ചു. തിരഞ്ഞെടുക്കപ്പെട്ട കവിതകൾക്കാണ് പുരസ്‌കാരം ലഭിച്ചത്. ഇന്ത്യ ഒട്ടാകെ വിവിധ മേഖലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആളുകൾക്ക് നാഷണൽ അവാർഡുകളും ഫെല്ലോഷിപ്പുകളുമാണ് സമ്മാനിച്ചത്. സാമൂഹിക ഇടപെടലുകൾ നടത്തിയ എഴുത്തുകൾ കൂടെ പരിഗണിച്ചാണ് അവാർഡ് ലഭിച്ചത്. നേരത്തെ ഓക്സിജൻ എന്ന കവിത സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. മലപ്പുറം മേലാറ്റൂർ സ്വദേശിയായ എഴുത്തുകാരി എടത്തനാട്ടുകരയിലാണ് സ്ഥിരതാമസം.