
അഗളി: സോഷ്യോ ഇക്കണോമിക്ക് ഫൗണ്ടേഷന്റെയും കിലയുടെയും സംയുക്താഭിമുഖ്യത്തിൽ അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾക്കായുള്ള ഈസി പേപ്പർ ബാഗ് നിർമ്മാണ ദ്വിദിന പരിശീലനം ''കില''സെന്ററിൽ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.മാത്യു ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗം മഹേശ്വരി രവികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എസ്.യു.എഫ് ജില്ലാ കോ ഓർഡിനേറ്റർ രാജീവ് രാജു, മിനി കുറുപ്പ് എന്നിവർ സംസാരിച്ചു. റിസോഴ്സ് പേഴ്സൺമാരായ അഡ്വ.സാജു രവീന്ദ്രൻ, കെ.പ്രതാപൻ, ജി.രാധാകൃഷ്ണൻ എന്നിവർ ക്ലാസുകൾ നയിച്ചു.