
ചിറ്റൂർ: പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രവും ചിറ്റൂർ താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന വ്യവസായ വാണിജ്യ കൈത്തറി വസ്ത്ര പ്രദർശന വിപണന മേള ചിറ്റൂർ നെഹ്രു ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. 
ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർപേഴ്സൺ കെ.എൽ.കവിത ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ ചെറുകിട സൂക്ഷമ ഇടത്തരം സംരംഭകർക്ക് വിപണി കണ്ടെത്താൻ സഹായിക്കുക എന്ന ആശയം മുൻനിർത്തിയാണ് മേള സംഘടിപ്പിക്കുന്നത്. ചിറ്റൂർ താലൂക്കിൽ നിന്ന് 49 സ്റ്റാളുകൾ ഈ മേളയിൽ ഒരുക്കിയിട്ടുണ്ട്. മേള ഡിസംബർ 24 ന് അവസാനിക്കും.