
ഒറ്റപ്പാലം: പട്ടാമ്പി താലൂക്ക് കോഓപ്പറേറ്റീവ് എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റി വാർഷിക ജനറൽ ബോഡി പ്രസിഡന്റ് എം.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.പി.സമീജ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ വിനോദ് മേനോൻ, വി.പി.രാജൻ, ടി.ബാബുരാജ്, സി.രമേഷ്, സെകട്ടറി വിമല തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്.ടു വിജയിച്ച അംഗങ്ങളുടെ കുട്ടികൾക്ക് ഉപഹാരം നൽകി. വിരമിച്ച അംഗങ്ങളെയും ആദരിച്ചു.