cc-tv
ചെർപ്പുളശ്ശേരിയിൽ സ്‌കൂട്ടർ മോഷ്ടിച്ചു പോകുന്നതിന്റെ സി.സി. ടി.വി. ദൃശ്യം

ചെർപ്പുളശ്ശേരി: ടൗണിൽ നിറുത്തിയിട്ട സ്‌കൂട്ടർ പട്ടാപകൽ മോഷണം പോയി. മാങ്ങോട് സ്വദേശിയായ കൂരിക്കാട്ടിൽ മുഹമ്മദ് ഷായുടെ കെ.എൽ 51 എച്ച് 9500 സ്‌കൂട്ടിയാണ് 17ന് ഉച്ചക്ക് മൂന്നിന് ചെർപ്പുളശ്ശേരി പഴയ പെട്രോൾ പമ്പ് പരിസരത്ത് നിന്നും കളവ് പോയത്. ചുമട്ട് തൊഴിലാളിയായ മുഹമ്മദ് ഷാ സമീപത്തെ കടയിൽ സാധനങ്ങൾ ഇറക്കാൻ സ്‌കൂട്ടറിൽ വന്നതായിരുന്നു. ചാവി സ്‌കൂട്ടറിൽ വച്ച് ചരക്കിറക്കി കൊണ്ടിരിക്കുന്നതിനിടെയാണ് വണ്ടി മോഷ്ടിക്കപ്പെട്ടത്. ഇതുകണ്ട് ഉടൻ പിറകെ ഓടിയെങ്കിലും ഉൾ റോഡിലൂടെ ഇയാൾ കടന്നുകളഞ്ഞു. സി.സി.ടി.വികൾ പരിശോധിച്ചതോടെയാണ് മോഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച് മുഹമ്മദ് ഷാ പരാതി നൽകി.