
ഒറ്റപ്പാലം: ഡിപ്പോസിറ്റ് തുകയിൽ വലിയ കുറവ് വരുത്തിയതോടെ നഗരസഭാ ബസ് സ്റ്റാൻഡ് കോംപ്ലക്സിൽ താഴത്തെ നിലയിലെ ഒരു ഹാളും മൂന്ന് മുറികളും ഇന്നലെ ലേലം ചെയ്തു.
നഗരസഭാ കൗൺസിൽ ലേലം ചെയ്യേണ്ട കടമുറികളുടെ ഡിപ്പോസിറ്റ് തുകയിൽ വെട്ടിക്കുറവ് വരുത്തിയതോടെയാണ് രണ്ട് ഘട്ടങ്ങളായി മുറികൾ ലേലത്തിലെടുക്കാൻ ആളുകൾ മുന്നോട്ടു വന്നത്. മാസ വാടക നേരത്തെ നിശ്ചയിച്ചിരുന്ന തുക നില നിറുത്തിയാണ് 20 ലക്ഷം വരെയുണ്ടായിരുന്ന ഡിപ്പോസിറ്റ് തുക അഞ്ച് ലക്ഷമായും 10 മുതൽ 15 ലക്ഷം വരെയുണ്ടായിരുന്നത് 4 ലക്ഷമായും 10 ലക്ഷം വരെ ഡിപ്പോസിറ്റ് തുക ഉണ്ടായിരുന്നത് 3 ലക്ഷമായും കുറവ് വരുത്തിയത്.
ആദ്യ ഘട്ടത്തിൽ 17 മുറികൾ ലേലത്തിൽ പോയിരുന്നു. അന്ന് നഗരസഭയ്ക്ക് വാടകയിനത്തിൽ 97,000 രൂപ ലഭിച്ചിരുന്നു. ഇനി കോംപ്ലക്സിലെ താഴത്തെ നിലയിൽ രണ്ടു മുറികൾ മാത്രമാണ് അവശേഷിക്കുന്നത്.
ഇതോടെ നഗരസഭയ്ക്ക് പ്രതിമാസ വാടകയിനത്തിൽ ഒരു ലക്ഷത്തിനാലായിരം രൂപയും അഡ്വാൻസായി 13 ലക്ഷം രൂപയും ലഭിക്കും
- കെ. രാജേഷ്, നഗരസഭാ വൈസ് ചെയർമാൻ