
പാലക്കാട്: ക്രിസ്മസ് ന്യൂ ഇയർ ആഘോഷരാവുകൾ കൂടുതൽ സ്വാദിഷ്ടമാക്കാൻ 'മീൻചട്ടി'യുമായി കെ.ടി.ഡി.സി. 'മീൻചട്ടി ' എന്നപേരിൽ കടൽ, കായൽ, പുഴ മത്സ്യങ്ങളുടെ വൈവിധ്യമാർന്ന രുചി പെരുമയുടെ മേളയാണ് ക്രിസ്മസ് - ന്യൂ ഇയർ വിശേഷ ദിവസങ്ങളോടാനുബന്ധിച്ച് കെ.ടി.ഡി.സി ഒരുക്കിയിരിക്കുന്നത്. ചെമ്മീൻ മാങ്ങാ കറി, ആലപ്പി ഞണ്ട് കറി, മീൻ വറ്റിച്ചത്, സ്രാവ് വറുത്തരച്ച കറി, കുടംപുളിയിട്ട ചെമ്മീൻ കറി, കൂന്തൾ കുരുമുളകിട്ട് വരട്ടിയത്, നത്തോലി പീര, തുടങ്ങി കായൽ പുഴമീൻ വിഭവങ്ങളായ കരിമീൻ പൊളിച്ചത്, വരാൽ ചട്ടികറി, ഷാപ്പിലെ കക്ക, നയമ്പ് പൊരിച്ചത്, ചെമ്മീൻ തവ ഫ്രൈ, മലമ്പുഴ സിലോപിയ ഫ്രൈ എന്നീ വിഭവങ്ങളാണ് ഭക്ഷ്യമേളയുടെ പ്രത്യേകത. മേളയുടെ ഉദ്ഘാടനം കെ.ടി.ഡി.സിയുടെ റീജിയണൽ മാനേജർ സുജിൽ മാത്യു നിർവഹിച്ചു.