school

ശ്രീകൃഷ്ണപുരം: സെന്റ് ഡൊമിനിക്സ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ വാർഷികാഘോഷം സംഗീതസംവിധായകനും പിന്നണി ഗായകനുമായ ഇഷാൻ ദേവ് ഉദ്ഘാടനം ചെയ്തു. സുപ്പീരിയർ ജനറൽ സിസ്റ്റർ ടെസ്സി കച്ചാപ്പിള്ളി അദധ്യക്ഷത വഹിച്ചു. ഡോ.ജോജു കൊക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ സിസ്റ്റർ ജോയ്സി ഒ.പി, ഫാദർ സെബാസ്റ്റ്യൻ പഞ്ഞിക്കരൻ, സിസ്റ്റർ മോളി ഒ.പി എന്നിവർ ചേർന്ന് മാഗസിൻ പ്രകാശനം നിർവഹിച്ചു. വാർഡ് മെമ്പർ ദ്വാരകനാഥൻ, പി.ടി.എ പ്രസിഡന്റ് അർച്ചനാ വാസുദേവൻ സംസാരിച്ചു.തുടർന്ന് കലാപരിപാടികൾ അരങ്ങേറി.