
കൊല്ലങ്കോട്: 60-ാം മത് നാഷണൽ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ 500 മീറ്ററിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ മാസ്റ്റർ സാരംഗ് രൂപിനെ സി.പി.എം മുതലമട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
കെ.ബാബു എം.എൽ.എ ഉപഹാരം നൽകി. മുതലമട ലോക്കൽ സെക്രട്ടറി കെ.വിനേഷ്, ലോക്കൽ കമ്മിറ്റി അംഗം കെ.ബ്രിജേഷ്, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി എ.റഷീദ്, പി.ആറുമുഖൻ,
എസ്.സൂര്യപ്രകാശ് എന്നിവർ പങ്കെടുത്തു. മുതലമട കാടം കുറുശ്ശി സ്വദേശികളായ കണ്ണദാസിന്റെയും സോഫിയുടെയും മകനായ സാരംഗ് രൂപ് അച്ചനാംകോട് എൽ.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയുമാണ്.