
പാലക്കാട്: എസ്.എൻ.ഡി.പി യോഗം പാലക്കാട് മുൻസിപ്പൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശാഖ ഭാരവാഹികളുടെ വിശേഷാൽ പൊതുയോഗം യോഗം ഡയറക്ടർ ജി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.രഘു അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം പാലക്കാട് യൂണിയൻ ഓഫീസിൽ വച്ച് നടന്ന യോഗത്തിൽ വിവിധ ശാഖയിലെ പ്രസിഡന്റുമാരും സെക്രട്ടറിമാരും പങ്കെടുത്തു. 2023ൽ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തുന്ന ശാഖകൾ പാലിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ചു. യൂണിയൻ കൗൺസിലർ അനന്തകുമാർ, മനോജ് കളത്തിൽ തുടങ്ങിയവർ സംസാരിച്ചു.