
ആലത്തൂർ: മുതിർന്ന കോൺഗ്രസ് നേതാവ് തൃപ്പാളൂർ കൂട്ടമൂച്ചിയിൽ കണ്ടന്റെ മകൻ കെ.ഗോപിനാഥ് (72) നിര്യാതനായി. കെ.പി.സി.സി നിർവാഹക സമിതിയംഗം, ഡി.സി.സി ജനറൽ സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.
കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്തെത്തിയത്. യൂത്ത് കോൺഗ്രസിലും പ്രവർത്തിച്ചു. ഭാര്യ: ഗിരിജ. മക്കൾ: കിരൺനാഥ്, തരുൺനാഥ്, തർജിനി. മരുമക്കൾ: സുനിൽ, അക്ഷയ, അശ്വതി. സഹോദരങ്ങൾ: കെ. ഹരിദാസ്, പുഷ്പലോചന, രാധ, ഗിരിജ. സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു.