 
മണ്ണാർക്കാട്: കോട്ടോപ്പാടം പഞ്ചായത്ത് 7, 17 വാർഡ് കുടുംബശ്രീയും സൗപർണിക കുണ്ട്ലക്കാടും സംയുക്തമായി സംഘടിപ്പിച്ച ശുചിത്വഗ്രാമ പദ്ധതിയും തുണിസഞ്ചി, പച്ചക്കറി വിതരണവും വേങ്ങ എ.എൽ.പി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അദ്ധ്യക്ഷത വഹിച്ചു. അഡ്വ: എൻ. ഷംസുദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലോകകപ്പിന്റെ മാതൃകയുണ്ടാക്കി ജനശ്രദ്ധനേടിയ ശാദിൽ കോൽകളത്തിലിനെ എം.എൽ.എ അനുമോദിച്ചു.
പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ മുത്തനിൽ റഫീന റഷീദ് സ്വാഗതം പറഞ്ഞു. സാംസ്കാരിക പ്രവർത്തക രജിത മുഖ്യപ്രഭാഷണം നടത്തി. പി.എം. മുസ്തഫ, കല്ലടി അബൂബക്കർ, പടുവിൽ മാനു, നസീമ അയ്നെല്ലി, എ. അസൈനാർ, സജി ജനത എന്നിവർ പ്രസംഗിച്ചു.