buffer-zone

മണ്ണാർക്കാട്: ബഫർ സോൺ അടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന ജനവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് ജനുവരി 4ന് മണ്ണാർക്കാട് ഡി.എഫ്.ഒ ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്താൻ യു.ഡി.എഫ് നിയോജകമണ്ഡലം നേതൃയോഗം തീരുമാനിച്ചു.
ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് പൂർണമായും ഒഴിവാക്കണമെന്നും ജനങ്ങളുടെ ഭയാശങ്കകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കളത്തിൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ ടി.എ.സലാം അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.വി.ഷൗക്കത്തലി, ഡി.സി.സി സെക്രട്ടറി പി.അഹമ്മദ് അഷറഫ്, ടി.എ.സിദ്ദീഖ്, സി.മുഹമ്മദ് ബഷീർ, എം.മനോജ് കുമാർ, എ.അയ്യപ്പൻ, ടൈറ്റസ് മാത്യു, കെ.ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.