nss

ചിറ്റൂർ: നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് 'വെളിച്ചം ' ചിറ്റൂർ ഗവ.വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ചു. ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർപേഴ്സൺ കെ.എൽ.കവിത ഉദ്ഘാനം ചെയ്തു. കൃഷ്ണ എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് സി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.ഷീജ, സി. സലിം, പ്രിൻസിപ്പൽ എ.ചന്ദ്രശേഖരൻ, പ്രധാന അദ്ധ്യാപിക കെ.ജി.ബീനിത, പ്രോഗ്രാം ഓഫീസർ എൻ.ആർ.പ്രവിത, വി.ഷീജ എന്നിവർ സംസാരിച്ചു. ക്യാമ്പ് വളണ്ടിയർ ലീഡർ എസ്.അഭയ് നന്ദി രേഖപ്പെടുത്തി.