sndp

പാലക്കാട്: എസ്.എൻ.ഡി.പി യോഗം മരുതറോഡ് പഞ്ചായത്ത് കോർഡിനേഷൻ കമ്മിറ്റി മീറ്റിംഗ് യൂണിയൻ സെക്രട്ടറി കെ.ആർ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ കെ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.ഡി.സുവർണ കുമാർ സ്വാഗതം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പാലക്കാട് യൂണിയൻ ഓഫീസിൽവച്ച് നടന്ന യോഗത്തിൽ വിവിധ പ്രസിഡന്റുമാർ വൈസ് പ്രസിഡന്റുമാർ സെക്രട്ടറിമാരും പങ്കെടുത്തു.
2023 -ൽ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തുന്ന ശാഖകൾ പാലിക്കേണ്ട നിബന്ധനകൾ യൂണിയൻ സെക്രട്ടറി വിശദീകരിച്ചു.