arrest

ഒറ്റപ്പാലം: പനമണ്ണയിൽ വാക്ക് തർക്കത്തിനിടെ പനമണ്ണ ചക്യാവിൽ വീട്ടിൽ വിനോദ് കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പനമണ്ണ മേലേതിൽ മുഹമ്മദ് റഫീക്കാണ്(30) കീഴടങ്ങിയത്. കേസിൽ മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. കേസിൽ പതിനൊന്നാം പ്രതിയാണ് റഫീക്ക്. 1, 2, 4, 6 പ്രതികളെ വിചാരണ പൂർത്തിയാക്കി കോടതി ശിക്ഷിച്ചു. റഫീക്ക് അടക്കം നാല് പേര് പിടിയിലാവുകയും ചെയ്തിട്ടുണ്ട്. 2020 മേയ് 31 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വിനോദിന്റെ സഹോദരൻ രാമചന്ദ്രനെതിരെ രണ്ടാം പ്രതിയായ അബ്ദുൾ റഹ്മാൻ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. പ്രശ്നം പറഞ്ഞ് തീർക്കാൻ രാമചന്ദ്രൻ ബൈക്കിൽ വരുന്നതിനിടെ പനമണ്ണയിൽവെച്ച് ഒരു സംഘമാളുകൾ വെട്ടിപ്പരിക്കേൽപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിനോദിനെയും വെട്ടിപ്പരിക്കേൽപ്പിക്കുകയുണ്ടായി. തലയിലും കാലിലും ആന്തരികാവയവങ്ങൾക്കും സാരമായി പരിക്കേറ്റ വിനോദ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ 22 ദിവസം ചികിത്സയിലിരുന്ന ശേഷം ജൂൺ 22നാണ് മരിച്ചത്.