
പാലക്കാട്: പ്രൈവറ്റ് പാരാമെഡിക്കൽ യൂണിയൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി കേരളയുടെ ഇരുപതാം വാർഷിക ജനറൽ ബോഡി യോഗം ഇന്നലെ രാവിലെ 11ന് കേരള ഹെൽത്ത് സർവീസസ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സച്ചിദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി സി.വി.ഈശ്വരൻ, ആർ.ശിവദാസൻ, കെ.ബാലകൃഷ്ണൻ, എസ്.എസ്.സ്‌കൂൾ ഒഫ് നേഴ്സിംഗ് ഡയറക്ടർ സുനിത ശിവദാസ്, ജഗദീശൻ, നിഷ, ഭാരതി, എന്നിവർ സംസാരിച്ചു. പി.പി.എം.യു ജില്ലാ കോർഡിനേറ്റർ ഗോപാലകൃഷ്ണൻ നന്ദി പറഞ്ഞു.