uttara

കൊല്ലങ്കോട്: ഊട്ടറഅയ്യപ്പൻ വിളക്ക് 51-ാം വാർഷിക ഉത്സവം ഇന്ന് നടക്കും. രാവിലെ അഞ്ച് മണിക്ക് ഗണപതി ഹോമത്തോട് ചടങ്ങുകൾക്ക് തുടക്കമാകും. 7 മണിക്ക് ഉഷപൂജ, 7.30 ന് കലശപൂജ 8 മണിക്ക് ശീവേലി 9.30 ന് കലശാഭിഷേകം, കളഭാഭിഷേകം, ഉച്ചപൂജ 10 മണി മുതൽ 2 മണി വരെ പ്രസാദ ഊട്ട്, 11.30 ന് ഭജന, വൈകുന്നേരം 5.30ന്പാലക്കൊമ്പ് എഴുന്നള്ളത്ത്, കൊല്ലങ്കോട് മുതലിയാർകുളം ഗണപതി ക്ഷേത്രത്തിൽ നിന്ന് കലാരൂപങ്ങൾ ബാൻഡ് വാദ്യം പഞ്ചവാദ്യത്തോടു കൂടി ആന എഴുന്നെള്ളത്ത്, 6 മണിക്ക് ഇടയ്ക്ക വിസ്മയം കലാമണ്ഡലം ഹരി ഘോഷ് ആൻഡ് പാർട്ടി. 6.15ന് ദീപാരാധന 7 മണിക്ക് അത്താഴപൂജ, 7.30 ന് ഗാനമേളപുലർച്ച, 12 മണിക്ക് ഊട്ടറഅയ്യപ്പഭക്ത സംഘത്തിന്റെ ഉടുക്കടി അയ്യപ്പൻ പാട്ട്, 4.30ന് വേട്ട വിളി. ഇന്നലെ ഓട്ടൻതുള്ളൽ 7.30 ന് പ്രണവം ശശിയുടെ നാടൻപാട്ട് എന്നിവയുണ്ടായിരുന്നു.