മണക്കാല: അടൂർ ഗോപാലകൃഷ്ണൻ റോഡ് നവീകരണം വൈകുന്നു. വലഞ്ഞ് യാത്രക്കാരും നാട്ടുകാരും. മണക്കാലയിൽ നിന്ന് ചിറ്റാണി മുക്ക് ഭാഗം വരെയാണ് അടൂർ ഗോപാലകൃഷ്ണൻ റോഡ്. റോഡ് പുനർ നിർമ്മിക്കാതെ വശങ്ങൾ കോൺക്രീറ്റ് ചെയ്താണ് റോഡിന് അടൂരിന്റെ പേര് നൽകിയത്. പത്ത് വർഷമായി തകർന്നുകിടക്കുന്ന റോഡിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചിട്ട് ഏട്ട് മാസങ്ങൾ കഴിഞ്ഞു. ടാർ ചെയ്യാനായി മെറ്റിൽ വിരിച്ചിട്ട് രണ്ട് മാസങ്ങൾ കഴിഞ്ഞിട്ടും ടാറിംഗ് തുടങ്ങുന്നില്ല. റോഡ് മുഴുവൻ കുഴിയാണ്. യാത്രാ ക്ലേശം അതി രൂക്ഷം. താഴത്തു മണ്ണിൽ കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ വാഹനങ്ങൾ ഇതുവഴിയാണ് കടന്നുപോകുന്നത്. പൊടിശല്യം കാരണം നാട്ടുകാർ വാഹനങ്ങൾ തടഞ്ഞ് റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. കുഴിയിൽ വീണ് ഇരുചക്രവാഹനക്കാരുൾപ്പടെയുള്ളവർക്ക് പരിക്കേൽക്കുന്നത് പതിവായിരിക്കുകയാണ്. സ്വകാര്യ ബസ് കുഴിയിൽ ചാടി കണ്ടക്ടർ റോഡിൽ വീണ് തലയ്ക്ക് പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം.
...............
അടൂർ ഗോപാലകൃഷ്ണന്റെ പേര് നൽകി ആദരിച്ചവർ തന്നെ മെയിന്റെനൻസ് നടത്താതെ അദ്ദേഹത്തെ അധിക്ഷേപിക്കുകയാണ്. റോഡ് നിർമ്മാണം വൈകുന്നതിന് കാരണങ്ങളില്ല. നിർമ്മാണം ഉടൻ പൂർത്തീകരിക്കണം.
അനിൽ മണക്കാല
പൊതുപ്രവർത്തകൻ
............
റോഡിന്റെ സൈഡുകളിലെ ഓടനിർമ്മാണം ഉൾപ്പടെ 90 ശതമാനം പണികളും പൂർത്തീകരിച്ചു. ടാറിംഗ് മാത്രമാണ് ബാക്കി . മഴ മാറിയാൽ ഉടൻ ടാറിംഗ് നടത്തും.
സി.കൃഷ്ണകുമാർ
(ജില്ലാ പഞ്ചായത്തംഗം)