help
ലിന്റുമോൾ

തിരുവല്ല : ഇരുവൃക്കകളും തകരാറിലായ യുവതി ചികിത്സാസഹായം തേടുന്നു. കുറ്റൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ വെള്ളിയാമ്പള്ളിമോടിയിൽ വിജുജോണിന്റെ മകൾ ലിന്റുമോൾ (28) ആണ് സഹായം തേടുന്നത്. ആഴ്ചയിൽ മൂന്നുദിവസം ഡയാലിസിസ് ചെയ്താണ് ഇപ്പോൾ ലിന്റുവിന്റെ ജീവൻ നിലനിറുത്തുന്നത്. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി ലക്ഷങ്ങൾ ചെലവ് വരും. കൂടാതെ ഒരു വർഷത്തേക്കുള്ള മരുന്നുകൾക്കായി ഒന്നരലക്ഷത്തോളം രൂപയും ആവശ്യമായി വരുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. നിർദ്ധന കുടുംബത്തിൽപ്പെട്ട ഇവർ ഡയാലിസിസ് ചെയ്യുന്നതുപോലും നാട്ടുകാരുടെയും മറ്റു ബന്ധുക്കളുടെയും സഹായത്താലാണ്. കുടുംബത്തിന്റെ ആശ്രയമായിരുന്ന പിതാവ് പ്രമേഹംകൂടി കുളനടയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. പെയിന്റിംഗ് പണിക്കുപോയി വീടുനോക്കിയിരുന്ന സഹോദരൻ ആശുപത്രിയിൽ കൂട്ടിരിക്കുകയുമാണ്. വൃക്ക മാറ്റിവയ്ക്കുക മാത്രമാണ് ഏകമാർഗം .ഇതിന് ഭീമമായ തുക ആവശ്യമായി വരും. അടച്ചുറപ്പുള്ളൊരു വീടും ഈ കുടുംബത്തിനില്ല. സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. ഇതിനായി സെൻട്രൽ ബാങ്ക് കല്ലിശ്ശേരി ശാഖയിൽ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ: 5220828302, ഐ.എഫ്.എസ്.സി: CBIN0280952, ഫോൺ: 9702085643.