കോന്നി: അച്ചൻകോവിലാറിന്റെ ഇരുകരകളിലുമുള്ള വെട്ടൂർ ഇളകൊള്ളൂർ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മാളിയേക്കൽ കടവിലെ കടത്തുവള്ളം പുനരാരംഭക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രമാടം- മലയാലപ്പുഴപഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് കടവിന്റെ ഇരുകരകളിലുമുള്ളത്. രണ്ടു വർഷം മുൻപ് വരെ ഇവിടെയുണ്ടായിരുന്ന കടത്തുകാരന സ്ഥലം മാറ്റിയിരുന്നു. തുടർന്ന് പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് താത്കാലികമായി കടത്തുകാരനെ നിയമിച്ചു കടത്തു വീണ്ടും പുനരാംഭിച്ചിരുന്നു. എന്നാൽ വീണ്ടും കടത്ത് നിന്ന് പോവുകയായിരുന്നു. വെള്ളപ്പൊക്ക സമയത്ത് പ്രദേശത്തെ നാൽപ്പതോളം കുടുംബങ്ങൾ ഈ കടത്തിനെയാണ് ആശ്രയിച്ചിരുന്നത്. വെട്ടൂർ മേഖലയിലുള്ളവർ പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിൽ എത്താനും ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ഐ.ടി.സി എന്നിവിടങ്ങളിലേക്ക് പോകാനും കടത്തിനെ ആശ്രയിച്ചിരുന്നു.