റാന്നി: തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ ആഭിമുഖ്യത്തിൽ റാന്നി രാമപുരം ക്ഷേത്രത്തിനു സമീപം അയ്യപ്പ തീർത്ഥാടന സേവനകേന്ദ്രം ആരംഭിച്ചു.പരിഷത്ത് പ്രസിഡന്റ് പി.എൻ.നീലകണ്ഠൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സ്വാമിനി സംഗ മേശാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി . ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ് റാന്നി താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എം.ജി ഗോപാലൻ നായർ അന്നദാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് അഗം ജോർജ് എബ്രഹാം ,റാന്നി ഗ്രാമപഞ്ചായത്ത് അഗം മന്ദിരം രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗം സന്ധ്യ പ്രസാദ്, ഷൈൻ ജി കുറുപ്പ്, റിങ്കു ചെറിയാൻ , ആലിച്ചൻ ആറൊന്നിൽ, രാജു മരുതിക്കൽ, അനോജ് കുമാർ, റെജി താഴമൺ,ശ്രീനി ശാസ്താംകോവിൽ, രവികുന്നക്കാട്ട് , വേണുക്കുട്ടൻ , ടി.സി.കുട്ടപ്പൻ നായർ ,കെ.കെ.ഭാസ്കരൻ നായർ , രാജപ്പൻ നായർ അമ്പാടി, പ്രസാദ് കുമാർ , അജീഷ് എന്നിവർ പ്രസംഗിച്ചു