റാന്നി: തീർത്ഥാടകർക്ക് ചുക്ക് കാപ്പിയുമായി ഡി.വൈ.എഫ് ഐ.രാത്രി വൈകി വരുന്ന ശബരിമല തീർത്ഥാടകർക്ക് ഉറക്കവും ക്ഷീണവും അകറ്റുന്നതിനായാണ് ഡി.വൈ.എഫ് ഐ റാന്നി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടശേരിക്കരയിൽ ചുക്ക് കാപ്പി വിതരണം ആരംഭിച്ചത്.ഡി.വൈ.എഫ് ഐ ജില്ലാ സെക്രട്ടറി ബി നിസാം ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ജോ:സെക്രട്ടറി ജിതിൻ രാജ്, ഡി.വൈ.എഫ് ഐ ബ്ലോക്ക്‌ സെക്രട്ടറി മിഥുൻ മോഹൻ, ലോക്കൽ സെക്രട്ടറി ബെഞ്ചമിൻ ജോസ് ജെക്കബ്, രഞ്ജു കെ.ആർ, ജിബിൻ ജോസ്, ഷിജു ഡാനിയൽ, ജിനു എന്നിവർ പങ്കെടുത്തു.