ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം 74-ാം നമ്പർ വല്ലനശാഖയുടെയും ഇലവുംതിട്ട മൂലൂർ സ്മാരകത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടന നവതിആഘോഷവും പി.കെ കേശവൻ അനുസ്മരണ സമ്മേളനവും ഇന്ന് നടക്കും. വല്ലന പ്രാർത്ഥനാ ഹാളിൽ ഉച്ചയ്ക്ക് 2ന് ആരംഭിക്കുന്ന സമ്മേളനം കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആദ്യ ശിവഗിരി തീർത്ഥാടന പദയാത്രയിലെ അംഗമായിരുന്ന പി.കെ കേശവന്റെ ചെറുമകനേയും എൻ. രാജേഷ് ഐ.പി.എസിനേയും ആദരിക്കും. മൂലൂർ സ്മാരക സമിതി സെക്രട്ടറി പ്രൊഫ. ഡി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി, കൺവീനർ അനിൽ പി.ശ്രീരംഗം എന്നിവ‌‌‌ർ സന്ദേശം നൽകും.മൂലൂർ സ്മാരക സമിതി രക്ഷാധികാരിയും ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ആർ. അജയകുമാർ, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി. ടോജി, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ, പന്തളം ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോദ്, ചെങ്ങന്നൂർ യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, പന്തളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലീനാ കമൽ, ആറന്മുള ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രമാദേവി, ശരൺ പി.ശശിധരൻ, ബിജു വർണ്ണശാല, വിൻസി ബാബു, മൂലൂർ സ്മാരക മാനേജിംഗ് കമ്മിറ്റി ജനറൽ കൺവീനർ പി.ശ്രീകുമാർ എന്നിവർ പ്രസംഗിക്കും. എസ്.എൻ.ഡി.പി യോഗം വല്ലന ശാഖാ സെക്രട്ടറി സുരേഷ് മംഗലത്തിൽ സ്വാഗതവും വൈസ് പ്രസിഡന്റ് അരുൺ കെ.ബി നന്ദിയും പറയും.