വള്ളിക്കോട് : കൈപ്പട്ടൂർ കാരയ്ക്കാട് കൈലാസനാഥ ക്ഷേത്രത്തിന്റെ പന്ത്രണ്ട് വിളക്ക് മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ സാംസ്കാരിക സമ്മേളനം ഡോ. കെ.കെ ശ്രീനിവാസൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ചികിത്സാ സഹായ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.കെ ബാബു അദ്ധ്യക്ഷത വഹിച്ചു.
നിർദ്ധന കുടുംബത്തിനുള്ള സഹായ നിധിയുടെ വിതരണം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ സോജി പി. ജോൺ നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം ശ്രീജ, ആതിരമഹേഷ്, ലേഖ ജയകുമാർ, നരിയാപുരം ഗോപാലകൃഷ്ണൻ , കെ.ജി രമേശ് കുമാർ, ടി.എം രവി എന്നിവർ പ്രസംഗിച്ചു.