കോന്നി: കോന്നി ബ്ലോക്ക്തല കേരളോത്സവം മൂന്ന്, നാല് തീയതികളിൽ നടക്കും. മൂന്നിന് രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ കെ.യു ജനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കലാകായിക മത്സരങ്ങൾ ഡിസംബർ മൂന്ന്, നാല് തീയതികളിൽ പ്രമാടം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ജില്ലാ സ്റ്റേഡിയത്തിലുമായി നടക്കും.നാലിന് വൈകിട്ട് അഞ്ചിന് ഇൻഡോർ സ്റ്റേഡിയത്തിൽ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തുതല വിജയികൾ നവംബർ 29ന് അഞ്ചിന് മുൻപായി ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തീകരിക്കണം.