 
കോഴഞ്ചേരി : പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശബരിമല തീർത്ഥാടകർക്കായി സി. കേശവൻ സ്‌ക്വയറിന് സമീപമുള്ള ആലിൻ ചുവട്ടിൽ ഇടത്താവളം ക്രമീകരിച്ചു. പ്രസിഡന്റ് ജിജി വർഗീസ് ജോൺ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് മിനി സുരേഷ്, സുനിത ഫിലിപ്പ്, സുമിത ഉദയകുമാർ, ടി.ടി വാസു, ബിജോ പി. മാത്യു, ബിജിലി പി. ഈശോ, സോണി കൊച്ചുതുണ്ടിയിൽ, സാലി ഫിലിപ്പ്, ഗീതു മുരളി, ഷാജി എ. തമ്പി, അനിൽ, സജി, അമ്പോറ്റി, ജി. രമേശ്, എസ്.രാജൻ, മനോജ് തുടങ്ങിയവർ പങ്കെടുത്തു.