അടൂർ : സെന്റ് സിറിൾസ് കോളേജിലെ പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി വിഭാഗങ്ങളുടെ നേതൃത്വത്തിൽ ഭരണഘടനാ ദിനം ആചരിച്ചു. എസ്.എൻ.ഐ.ടി കോളേജ് ഡയറക്ടർ ഡോ. കേശവ് മോഹൻ ഉദ്ഘാടനം ചെയ്തു. ഡെമോക്രസി ആൻഡ് സോഷ്യൽ ജസ്റ്റിസ് ഫോറത്തിന്റെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് അംഗം മറിയാമ്മ തരകൻ നിർവഹിച്ചു. ഡോ. സിജി റെയ്ച്ചൽ, ജോർജ് , ഡോ. ഒ.സി പ്രമോദ്, ഷിബു ചിറക്കരോട്ട് , സുമനാ എം സുനിൽ , ആമിന എന്നിവർ പ്രസംഗിച്ചു.