
പുല്ലാട് : സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സഹകരിച്ചു നടത്തിയ കുട്ടികളുടെ ജൈവവൈവിദ്ധ്യ കോൺഗ്രസിന്റെ ജില്ലാതല സമ്മേളനവും മത്സരങ്ങളും പുല്ലാട് ഉപജില്ലാ എ.ഇ.ഒ. ബി.ആർ.അനില ഉദ്ഘാടനം ചെയ്തു. പന്തളം എൻ.എസ്.എസ് കോളജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.ആർ.ജിതേഷ് കൃഷ്ണൻ മുഖ്യ സന്ദേശം നൽകി. വാർഡ് അംഗം പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ അരുൺ സി. രാജൻ, പുല്ലാട് ഗവ.യു.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് സുനി വർഗീസ്, പി.ടി.എ. പ്രസിഡന്റ് ബിനീഷ് തോമസ്, പ്രോഗ്രാം കോ-ഓർഡിനറ്ററും അദ്ധ്യാപകനുമായ കെ.കെ.സുധാകരൻ എന്നിവർ പങ്കെടുത്തു.
സമാപന സമ്മേളനം കൃഷിവിജ്ഞാനകേന്ദ്രം സയന്റിസ്റ്റ് ഡോ.അലക്‌സ് ജോൺ ഉദ്ഘാടനം ചെയ്തു.