റാന്നി: ആന്ധ്രയിൽ നടക്കുന്ന ദേശീയ സീനിയർ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിനുള്ള കേരളാ ടീമിൽ ഇടമുറി സ്വദേശിയായ ഇരട്ടകളും ഇടംനേടി. ഇടമുറി തോമ്പിക്കണ്ടം സ്വദേശിയും കുന്നം ഗവ.എൽ.പി സ്‌കൂൾ പ്രഥമദ്ധ്യാപകനുമായ ചേന്നമല വീട്ടിൽ സി.പി സുനിൽ അമ്പിളി ദമ്പതികളുടെ ഇരട്ടമക്കളിൽ എസ്. അൽമിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാന ക്യാമ്പിലുണ്ടായിരുന്ന ഇരട്ട സഹോദരിമാരിൽ ഒരാളായ എസ്.അൽക്ക റിസർവിൽ ഇടം പിടിച്ചു.തുരുത്തിക്കാട് ബി.എ.എം കോളേജിൽ അവസാന വർഷ വിദ്യാർത്ഥിനികളാണ് ഇരുവരും.സംസ്ഥാന ദേശീയ മത്സരങ്ങളിൽ സ്‌കൂൾ കാലഘട്ടം മുതലെ ശ്രദ്ധേയരാണ് ഇവർ. ഡിസ്‌കസ്‌ത്രോ, ഷോട്ട്പുട്ട്, ജാവലിൻ തുടങ്ങിയ ഇനങ്ങളിൽ ജില്ലാ സംസ്ഥാന മീറ്റുകളിൽ ഒന്നാം സ്ഥാനങ്ങൾക്ക് അർഹരായിട്ടുണ്ട് ഇരുവരും. പിതാവ് സി.പി സുനിൽ വോളീബാൾ ദേശീയ റഫറി പാനലിലുള്ളയാളുമാണ്.