palam-
വലിയ പാലത്തിലെ വഴിവിളക്കുകൾ പ്രകാശിച്ചപ്പോൾ

റാന്നി: ഏറെ നാളായി ഇരുട്ടിലായിരുന്ന റാന്നി വലിയ പാലത്തിലെ വഴിവിളക്കുകൾ പ്രകാശിച്ചു. പഴവങ്ങാടി പഞ്ചായത്ത് ഭരണസമിതി ഇടപെട്ടാണ് വലിയ പാലത്തിലെ ലൈറ്റുകൾ പ്രകാശിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാർ, വൈസ് പ്രസിഡന്റ് ജോൺ ഏബ്രഹാം എന്നിവർ ലൈറ്റുകൾ പ്രകാശിപ്പിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തി. ഇന്നലെ മുതൽ പാലത്തിലുള്ള ലൈറ്റുകൾ പൂർണ തോതിൽ പ്രകാശിച്ചു തുടങ്ങി.