കോന്നി:സർവശിക്ഷ കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ ആദ്യമായി നിർമ്മാണം പൂർത്തിയാക്കിയ കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും. കെ.യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ.ലെജു പി തോമസ് പദ്ധതി വിശദീകരിക്കും. ഗുരുശ്രേഷ്ഠ പുരസ്കാര ജേതാവ് ഫിലിപ്പ് ജോർജിനെയും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ജില്ലാ പഞ്ചായത്തംഗം ബീനാപ്രഭ അനുമോദിക്കും. ബനഡിക്ട് മെമ്മോറിയൽ എൻഡോവ്മെന്റ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.പുഷ്പവല്ലിയും ഹിന്ദി ക്ലബ് ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്തംഗം വി.ടി.അജോമോനും രാമരു രാമരു പോറ്റി എൻഡോവ്മെന്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.മണിയമ്മയും നിർവഹിക്കും.