പള്ളിക്കൽ: മന്നം സ്മാരക എൻ.എസ്.എസ് കരയോഗ മന്ദിരത്തിന്റെയും കുടുംബ സംഗമത്തിന്റെയും ഉദ്ഘാടനം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.ആർ.ശിവ സുധൻ പിള്ള നിർവഹിച്ചു കരയോഗം പ്രസിഡന്റ് കെ.ജി പ്രഭാകരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ ആർ.ബാബു ,യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ,യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഡി.രവീന്ദ്രക്കുറുപ്പ്, ഭരണസമിതി അംഗങ്ങളായ തോട്ടുവാ മുരളി, കോട്ടൂർ സുരേഷ്, ഉണ്ണികൃഷ്ണൻ നായർ,സി.രാമചന്ദ്രൻപിള്ള, എൻ.രവീന്ദ്രൻ പിള്ള, ഇന്ദിരാ കുമാരി അമ്മ, ഒ.കലാദേവി എന്നിവർ പ്രസംഗിച്ചു.