binu-k-sam
കലോത്സവ നഗരിയിലെ ഭക്ഷണ ശാലയിൽ ബിനു.കെ സാം കുസൃതിചോദ്യങ്ങളുമായി എത്തിയപ്പോൾ

തിരുവല്ല : കലോത്സവ നഗരിയിലെ ഭക്ഷണശാല ആഹാരത്തിനൊപ്പം അറിവും വിളമ്പും. ചോദ്യങ്ങൾക്ക് ആദ്യം ഉത്തരം നൽകുന്നവർക്ക് ഉടനടി സമ്മാനം ലഭിക്കും. അദ്ധ്യാപകനായ ബിനു കെ.സാമാണ് ചോദ്യോത്തരങ്ങളും പാട്ടുമായി ഭക്ഷണശാലയിൽ അറിവിന്റെ രുചി പകരുന്നത്. നാടൻശീലും കടംകഥയും നാക്കുവഴക്കവും പൊതുവിജ്ഞാനവുമൊക്കെ അവിയൽ പരുവത്തിലാക്കി പത്തനംതിട്ട സെന്റ് മേരീസ് ഹൈസ്കൂളിലെ മലയാളം അദ്ധ്യാപകനായ ബിനു കെ.സാം അവതരിപ്പിക്കുന്നു. ചിരിക്കുവാനും ചിന്തിക്കുവാനുമുതകുന്ന വാചകങ്ങളും കാർട്ടൂണുകളും ഭക്ഷണശാലയിലെ രസക്കാഴ്ചകളാണ്. തൂശനിലയിൽ വിളമ്പുന്ന വിഭവ സമൃദ്ധമായ സദ്യ അല്പംപോലും പാഴാക്കാതെ കഴിക്കുന്നവർക്കും ഇവിടെ സമ്മാനമുണ്ട്.

കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിക്കാണ് ഭക്ഷണച്ചുമതല. ഓമല്ലൂർ അനിൽ ബ്രദേഴ്സ് കലവറയെ സമൃദ്ധമാക്കുന്നു.