ayyappasathram-
നാരായണീയ യന്ജത്തിലെ സ്ത്രീ സാന്നിധ്യം

റാന്നി : അയ്യപ്പ മഹാസത്രത്തിന് മുന്നോടിയായി നടക്കുന്ന നാരായണീയ യജ്ഞത്തിൽ പങ്കെടുത്ത് 1000 ത്തിലേറെ വനിതകൾ. റാന്നി വൈക്കം മണികണ്ഠനാൽത്തറയിലാണ് നാരായണീയ യജ്‌ഞം നടക്കുന്നത്. യജ്‌ഞം രണ്ടാഴ്ച പിന്നിട്ടു. ആചാരവിധികളോടെ താളാത്മകമായി തുടങ്ങുന്ന നാരായണീയ യജ്ഞം മംഗളം ചൊല്ലി അവസാനിപ്പിക്കുന്ന രീതിയാണ് അനുവർത്തിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാരായണീയ യജ്ഞ സമിതികളാണ് യജ്ഞത്തിൽ പങ്കെടുക്കുന്നത്. രാവിലെ 8 മുതൽ വൈകിട്ട് 5 മണി വരെ യജ്ഞം തുടരും. ഇടയ്ക്കു വിശ്രമമില്ലാതെയാണ് നാരായണീയ പാരായണം നടക്കുന്നത്. ഒരേ രീതിയിലുള്ള വേഷവിധാനങ്ങളാണ് യജ്ഞത്തിൽ പങ്കെടുക്കുന്നവർ അണിയുന്നത്. ആചാര്യ വിജയലക്ഷ്മി യാണ് കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സമിതികളെ സംഘടിപ്പിച്ച് യജ്‌ഞം നടത്തുന്നത്. സുമതി ദാമോദരൻ, മിനി ബാബു, ദീപ കൈമൾ, ജലജ, മിനി പ്രസാദ്, ശ്രീകുമാരിയമ്മ, സിമി ഹരികുമാർ, ശ്രീകല രാധാകൃഷ്ണൻ തുടങ്ങിയവർ മുഖ്യ സംഘാടകരായി പ്രവർത്തിക്കുന്നു.