ഏനാത്ത് : തൊഴിൽ സംരക്ഷണ ധർണയുടെ ഭാഗമായി ആധാരം എഴുത്ത് ജീവനക്കാർ ഏനാത്ത് സബ് രജിസ്ട്രാർ ഒഫീസിനു മുൻപിൽ ധർണ നടത്തി. യൂണിറ്റ് പ്രസിഡന്റ്, മണിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ വിനോദ് തുണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം എ.വി സജീന്ദ്രൻ സ്വാഗതം പറഞ്ഞു.ഷാജീഖാൻ, സെയിൻ കളമല ജോൺ, ജോയി സി.തോമസ്, രവീന്ദ്രൻ നായർ, നൂറുദ്ധീൻ, ചന്ദ്രമതി എന്നിവർ സംസാരിച്ചു.