 
തിരുവല്ല : വാളും പരിചയുമായി ഒരു പതിറ്റാണ്ടിലേറെയായി പരിചമുട്ടുകളിയിൽ വീരഗാഥ രചിക്കുകയാണ് തിരുവല്ല എം.ജി.എം സ്‌കൂൾ. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ വിജയംനേടി ഇത്തവണയും ചരിത്രം ആവർത്തിച്ചു. ക്രിസ്തുവിന്റെ ജനനം മുതൽ മരണം വരെയുള്ള കഥകൾ സംഗീതരൂപത്തിൽ ചിട്ടപ്പെടുത്തി അതിന് അടവുംചുവടും കൊടുത്ത് എട്ടുകളിക്കാർ കരുത്തോടെ വേദിയിൽ അവതരിപ്പിച്ചു. സുനിൽ മണർകാടാണ് പരിശീലകൻ.