അടൂർ: നഗരസഭ കുടുംബശ്രീ സി.ഡി.എസ് ജൻഡർ റിസോഴ്സ് സെന്ററിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ഡി.സജി നിർവഹിച്ചു. കുടുംബശ്രീ ജൻഡർ പ്രോഗ്രാം മാനേജർ അനുപ പി.ആർ വിഷയാവതരണം നടത്തി. സി.ഡി.എസ് ചെയർപേഴ്സൺ വത്സലകുമാരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സാമൂഹ്യവികസന ഉപസമിതി കൺവീനർ തുളസി സുരേഷ്,​ നഗരസഭ വൈസ് ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ്‌, ബീന ബാബു, ഗോപാലൻ, സുധ പത്മകുമാർ, അനു വസന്തൻ, ഗീത,സുനിത,ഗായത്രീദേവി, കമ്മ്യൂണിറ്റി ഓർഗനൈസർ നിഷിത, കമ്മ്യൂണിറ്റി കൗൺസിലർ സി.ഉഷാകുമാരി,വിജിലന്റ് ഗ്രൂപ്പ്‌ കൺവീനർ അഡ്വ.സന്ദീപ് രാജ് എന്നിവർ സംസാരിച്ചു.സി.ഡി.എസ് അംഗങ്ങൾ വിജിലന്റ് ഗ്രൂപ്പ്‌ ജോയിന്റ് കൺവീനർ അഡ്വ.പ്രദീപ്കുമാർ, സി.ഡി.എസ് അക്കൗണ്ടന്റ് വിദ്യ എന്നിവർ പങ്കെടുത്തു.