പത്തനംതിട്ട: പന്തൽ, ഡെക്കറേഷൻ, ലൈറ്റ് ആൻഡ് സൗണ്ട് വാടക സ്റ്റോർ ഉടമകളുടെ സംഘടനയായ ഹയർഗുഡ്സ് ഒാണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്നും നാളെയുമായി പത്തനംതിട്ട റോയൽ ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് പ്രസാദ്കുമാർ തട്ടയിൽ, ജനറൽ സെക്രട്ടറി അജയൻ സോമസൂര്യ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.നാനൂറോളം പ്രതിനിധികൾ പങ്കെടുക്കും. പ്രതിനിധി സമ്മേളനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് സംസ്ഥാന പ്രസിഡന്റ് എ.പി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും. പ്രസാദ്കുമാർ തട്ടയിൽ അദ്ധ്യക്ഷത വഹിക്കും. നാളെ രാവിലെ 10ന് വാദ്യമേളങ്ങളുടെയും പുലികളിയുടെയും അകമ്പട‌ിയോടെ സമ്മേളന നഗരിയിൽ നിന്ന് നഗരം ചുറ്റി ഘോഷയാത്ര നടക്കും. തുടർന്ന് പൊതുസമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പി മുഖ്യാതിഥി ആയിരിക്കും. ഭാരവാഹികളായ അജയൻ സോമസൂര്യ, പ്രസാദ്കുമാർ തട്ടയിൽ, എ.പി അഹമ്മദ് കോയ, ടി.വി ബാലൻ, ഷംസുദീൻ, രാഷ്ട്രീയ പാർട്ടി ഭാരവാഹികൾ തുടങ്ങിയവർ സംസാരിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കുടുംബ സംഗമം നഗരസഭ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും.തുടർന്ന് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും. വാർത്താ സമ്മേളനത്തിൽ സീനിയർ വൈസ് പ്രസിഡന്റ് സമരം നാണു, മോഹനൻ രംഗോലി, മണി കലഞ്ഞൂർ എന്നിവർ പങ്കെടുത്തു.