പത്തനംതിട്ട: കീക്കൊഴൂർ മാർത്തോമ ഇടവക ശതോത്തര രജത ജൂബിലി സമാപന സമ്മേളനം ഇന്ന് രാവിലെ 11ന് മാർത്തോമ സഭ അദ്ധ്യക്ഷൻ തിയോഡോഷ്യസ് മാർത്താേമ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ 80 വയസ് തികഞ്ഞ ഇടവകാംഗങ്ങളെ ആദരിക്കും. ഇടവക നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം പ്രമോദ് നാരായണൻ എം.എൽ.എ നിർവഹിക്കും. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിക്ക് 125 ഡയാലിസിസ് രോഗികൾക്കുള്ള സാമ്പത്തിക സഹായം കൈമാറും. വാർത്താസമ്മേളനത്തിൽ ഇടവക വികാരി റവ. ഏബ്രഹാം മാത്യു, സെക്രട്ടറി ഫലിപ്പ് തോമസ്, സി.എസ് ജോസഫ്, മാത്യു വർഗീസ്, സാം പി.തോമസ് എന്നിവർ പങ്കെടുത്തു.