സീതത്തോട്: ഗ്രാമപഞ്ചായത്ത് പരിധിയിലെ മൂഴിയാർ, പ്ലാപ്പള്ളി വനമേഖലയിലെ ആദിവാസിക്കുട്ടികൾക്ക് ആങ്ങമൂഴി സ്കൂളിലെത്താൻ വാഹന സൗകര്യമായി.
ജില്ലാ ലീഗൽ സെൽ അതോറിറ്റിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. വനത്തിലുള്ള ഊരുകളിൽ നിന്നുള്ള 24 കുട്ടികളെ ആങ്ങമൂഴി സ്‌കൂളുകളിൽ എത്തിച്ചുകൊണ്ടിരുന്ന രണ്ട് വാഹനങ്ങൾ പണം നൽകാത്തത് കാരണം ഓട്ടം അവസാനിപ്പിച്ചിരുന്നു. എസ്.എസ്.എൽ.സി പരീക്ഷ തുടങ്ങാനിരുന്നപ്പോഴാണ് എൽ.പി മുതൽ ഹൈസ്‌കൂൾ വരെയുള്ള കുട്ടികളുടെ പഠനം മുടങ്ങിയത്. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിൽ അഡ്വക്കേറ്റ് ക്ലാർക്ക് ടി.കെ.പുരുഷോത്തമൻ ഫയൽ ചെയ്ത ഹർജിയിൽ സീതത്തോട് ഗ്രാമപഞ്ചായത്തിന്റെ ഉത്തരവാദിത്വത്തിൽ വാഹന സൗകര്യം ഉറപ്പാക്കണമെന്നാണ് ഉത്തരവ്.