മല്ലപ്പള്ളി : വായ്പൂര് പാലയ്ക്കൽ നാഗത്താൻ കാവ് ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം 3 മുതൽ 5 വരെ നടക്കും. തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്നിശർമൻ വാസുദേവൻ ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. ഡിസംബർ 3ന് 5ന് കാവുണർത്തൽ, 8ന് ഭാഗവതപാരായണം, 1ന് അന്നദാനം 7ന് ഭജന. 4ന് അഞ്ചിന് കാവുണർത്തൽ, 9.30ന് കാവിൽ നൂറും പാലും, 1.30ന് അന്നദാനം, 6.30ന് ദീപാരാധന, 7.30ന് സർപ്പബലി 5ന് രാവിലെ അഞ്ചിന് വിളക്കുവയ്പ്, 8.30ന് ഭാഗവതപാരായണം, 6.30ന് ദീപാരാധന, തുടർന്ന് ഭക്തിഗാനസുധ, 8 ന് പടയണിയും നടക്കും.